Connect with us

kt jaleel- lokayukta

ജാന്‍സി ജയിംസിന്റെ മകളെ ജഡ്ജിയാക്കാന്‍ സിറിയക് ജോസഫിന്റെ ശ്രമം: കെ ടി ജലീല്‍

ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തില്‍ മേലില്‍ ഉണ്ടാകരുത്‌

Published

|

Last Updated

മലപ്പുറം | ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ കടുത്ത ആരോപണങ്ങള്‍ കെ ടി ജലീല്‍ തുടരുന്നു. ആശാന്‍ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണെന്ന് ജലീല്‍ സിറിയക് ജോസഫിന്റെ പേരെടുത്ത് പറയാതെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജാന്‍സി ജയിംസിന്റെ മകളെ ജഡ്ജിയാക്കാന്‍ സിറിയക് ജോസഫ് ശ്രമിക്കുന്നതായാണ് ജലീലിന്റെ വിമര്‍ശം.

ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തില്‍ മേലില്‍ ഉണ്ടാവരുത്. പദവി നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തത് കൊണ്ടാവണം ബോബെയില്‍ നിന്ന് സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ കേട്ടു. ആരോ രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്നോ, ഡല്‍ഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാന്‍ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

 

Latest