National
ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി എടുക്കണമെന്ന് ആവിശ്യപ്പെട്ട് ഡി.രാജ
ദിവസങ്ങളായി അവര്‍ സമരം ചെയ്യുകയാണെന്നും രാജ്യത്തിന്റെ അഭിമാനമായവരാണ് ഗുസ്തി താരങ്ങളെന്നും ഡി.രാജ

ന്യൂഡല്‍ഹി| ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ. ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടപടി ഉടന്‍ എടുക്കണമെന്ന് അദ്ദേഹം ആവിശ്യപ്പെട്ടു.
ദിവസങ്ങളായി അവര്‍ സമരം ചെയ്യുകയാണെന്നും രാജ്യത്തിന്റെ അഭിമാനമായവരാണ് ഗുസ്തി താരങ്ങളെന്നും രാജ പറഞ്ഞു. പ്രധാനമന്ത്രി ധാരാളം വിഷയത്തെക്കുറിച്ച് സംസാരിക്കന്നു. എന്നാല്‍ ഗുസ്തി താരങ്ങളുടെ സമരത്തില്‍ മൗനിയാണ്.നീതി ലഭിക്കും വരെയും അവര്‍ക്കൊപ്പം ഉണ്ടാകും എന്നും രാജ കൂട്ടിചേര്‍ത്തു.
അതേസമയം ബ്രിജ് ഭൂഷണെതിരായ പരാതിയില്‍ ദില്ലി പൊലീസ് ഗുസ്തി താരങ്ങളുടെ മൊഴിയെടുത്തു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും പന്ത്രണ്ടോളം തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും ഗുസ്തി താരങ്ങള്‍ ഡല്‍ഹി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.