Connect with us

International

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ നാല് ശതമാനം വർധിപ്പിച്ചു

ദീപാവലി പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ നാല് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡി എ 42ശതമാനത്തിൽ നിന്ന് 46ശതമാനമായി ഉയരും. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

2023 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർദ്ധന നടപ്പാക്കുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) നിർണയിച്ചാണ് ഡിഎ വർധന.

ദീപാവലി പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. 7000 രൂപയാണ് ബോണസ്.

Latest