Connect with us

National

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ 45 ശതമാനായി ഉയർത്തിയേക്കും

52 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 60 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

Published

|

Last Updated

ന്യൂഡൽഹി | കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത (ഡിഎ) ഉടൻ വർധിച്ചേക്കും. ഡിഎ വർധിപ്പിക്കുന്ന കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ സർക്കാർ തീരുമാനമെടുത്തേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിഎ 3% വർദ്ധിപ്പിക്കാനാണ് സാധ്യത. അങ്ങനയെങ്കിൽ ക്ഷാമബത്ത 42% ൽ നിന്ന് 45% ആയി ഉയരും.

52 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 60 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വർദ്ധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം 2023 ജൂലൈ 1 മുതൽ ലഭ്യമാകും. ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് വർദ്ധിപ്പിക്കുന്നത്.

2023 മാർച്ച് 24നാണ് ഡി എ അവസാനമായി വർധിപ്പിച്ചത്. ഇത് ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കി. നാല് ശതമാനം വർധിപ്പിച്ച് 42 ശതമായാണ് അന്ന് ഡി എ ഉയർത്തിയത്.

സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതനിലവാരം നിലനിർത്താൻ നൽകുന്ന പണമാണ് ഡിയർനസ് അലവൻസ്. ഈ പണം സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും. രാജ്യത്തിന്റെ നിലവിലെ പണപ്പെരുപ്പം അനുസരിച്ച് ഓരോ 6 മാസത്തിലും അതിന്റെ കണക്കുകൂട്ടൽ നടത്തുന്നു. അതാത് ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നഗരങ്ങളിലോ അർദ്ധ നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഉള്ള ജീവനക്കാർക്ക് ഡിയർനസ് അലവൻസ് വ്യത്യസ്തമായിരിക്കും.

Latest