Connect with us

From the print

അച്ഛനെ എന്തും വിളിക്കാം, ഇന്ന് പക്ഷേ, കണക്ക് മുന്നിലുണ്ട്; സ്മൃതി ഇറാനിക്ക് ചുട്ട മറുപടി

കിഷോരി ലാല്‍ ശര്‍മക്കെതിരെ ഗാന്ധി കുടുംബത്തിലെ പ്യൂണ്‍, രാഹുല്‍ ഗാന്ധിയുടെ വേലക്കാരന്‍, ബിനാമി എന്നൊക്കെയായിരുന്നു സ്മൃതിയുടെയും ബി ജെ പി നേതാക്കളുടെയും പരിഹാസ വിളികള്‍. ആധികാരിക വിജയത്തിനു ശേഷം ഇതിനെല്ലാം ചുട്ട മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ അഞ്ജലി.

Published

|

Last Updated

അമേഠി | അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ തോല്‍പ്പിച്ചത് 1.67 ലക്ഷം വോട്ടുകള്‍ക്കാണ്. അഹങ്കാരത്തിനും പ്രതിപക്ഷ ബഹുമാനമില്ലാത്ത പരിഹാസത്തിനും നിസ്സാരമാക്കലിനുമേറ്റ തിരിച്ചടിയാണ് ഈ ഉജ്ജ്വല വിജയം. സോണിയാ ഗാന്ധിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കിഷോരി ലാല്‍ ശര്‍മക്കെതിരെ ഗാന്ധി കുടുംബത്തിലെ പ്യൂണ്‍, രാഹുല്‍ ഗാന്ധിയുടെ വേലക്കാരന്‍, ബിനാമി എന്നൊക്കെയായിരുന്നു സ്മൃതിയുടെയും ബി ജെ പി നേതാക്കളുടെയും പരിഹാസ വിളികള്‍. ആധികാരിക വിജയത്തിനു ശേഷം ഇതിനെല്ലാം ചുട്ട മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ അഞ്ജലി.
സ്മൃതി ഇറാനിക്ക് എന്റെ അച്ഛനെ എന്തും വിളിക്കാം. പ്യൂണ്‍, വേലക്കാരന്‍ എന്തുമാകാം. പക്ഷേ, (ഇതിനെല്ലാം മറുപടിയായി) ഇന്ന് നമ്മുടെ മുമ്പില്‍ കണക്കുകളുണ്ട്- അഞ്ജലി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയെ സ്മൃതി ഇറാനി അഭിനയിച്ച് കാണിച്ചിരുന്നു. അത് മനോഹരമായിരുന്നുവെന്നും അഞ്ജലി പരിഹസിച്ചു. അമേഠി എക്കാലവും ഞങ്ങളുടെ കുടുംബമാണ്. അര്‍ധരാത്രി വീട്ടിലെത്തുകയും അതിരാവിലെ വീണ്ടും പോകുകയും ചെയ്യുന്ന പിതാവിന്റെ ജീവിതത്തില്‍ പൊതുസേവനം അത്രമാത്രം ഇഴുകിച്ചേര്‍ന്നിരിക്കുവെന്നും അവര്‍ പറഞ്ഞു.

അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടംബത്തിന്റെയും വിജയമാണിതെന്ന് കിഷോരി ലാല്‍ പ്രതികരിച്ചു. ഗാന്ധി കുടുംബത്തിന്റെ അമാനത്ത് കാത്തുസൂക്ഷിക്കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ 2019ല്‍ 55,000 വോട്ടിനാണ് സീരിയല്‍ നടിയായിരുന്ന സ്മൃതി ഇറാനി, രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചത്.