National
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു
24 മണിക്കൂറിനുള്ളില്‍ 1,839 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി
ന്യൂഡല്‍ഹി| രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 24 മണിക്കൂറിനുള്ളില്‍ 1,839 കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 44,971,469 ആയി. ഇന്നലെ 2,380 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സജീവ കേസുകളുടെ എണ്ണം 25,178 ആണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4,44,14,599 ആയി ഉയര്‍ന്നു. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 11 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,31,692 ആയി ഉയര്‍ന്നു.
---- facebook comment plugin here -----