Connect with us

krail

കെ റെയില്‍ പദ്ധതിക്കെതിരെ തടസവാദങ്ങള്‍ ഉയര്‍ത്തി ദക്ഷിണ റെയില്‍വെ

റെയില്‍ വേ ഭൂമി വിട്ടു നല്‍കുന്നത് ഭാവിയിലെ റെയില്‍ വികസനത്തിന് തടസസ്സമാകും

Published

|

Last Updated

കോഴിക്കോട് |  കെ റെയില്‍ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങള്‍ ഉയര്‍ത്തി ദക്ഷിണ റെയില്‍വെയുടെ റിപ്പോര്‍ട്ട്. റെയില്‍ വേ ഭൂമി വിട്ടു നല്‍കുന്നത് ഭാവിയിലെ റെയില്‍ വികസനത്തിന് തടസമാകുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

നിലവിലുള്ള പാതയുടെ വേഗം കൂട്ടുന്നതിനെ ഇതു ബാധിക്കും. അലൈന്‍മെന്റ് നിശ്ചയിക്കും മുമ്പ് റെയില്‍വെയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം പരിഗണിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിലവിലുള്ള റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോടും കണ്ണൂരും സ്റ്റേഷന്‍ നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചതാണ്. പാലക്കാട്ടെ വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ ലൈന്‍ വരിക. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസമാവും. പദ്ധതി ചെലവ് അധിക സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest