Connect with us

National

ദലിത് പെണ്‍കുട്ടിക്ക് പീഡനം: ജഗന്‍ മോഹന്‍ റെഡ്ഡിയെ വിമര്‍ശിച്ച് നര ലോകേഷ്

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജ•ദേശമായ കടപ്പ ജില്ലിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ രക്ഷപ്പെടുത്താന്‍ ജഗനുമില്ല തോക്കുമില്ലെന്ന് ലോകേഷ് പരിഹസിച്ചു.

Published

|

Last Updated

അമരാവതി| ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വൈ എസ് ആര്‍ കോണ്ഡഗ്രസ്സിനും ജഗന്‍മോഹന്‍ രെഡ്ഡിക്കുമെതിരേ രൂക്ഷ വിമര്‍ശവുമായി തെലുഗ് ദേശം ദേശീയ ജനറല്‍ സെക്രട്ടറി നര ലോകേഷ് രംഗത്ത്.

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജ•ദേശമായ കടപ്പ ജില്ലിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ രക്ഷപ്പെടുത്താന്‍ ജഗനുമില്ല തോക്കുമില്ലെന്ന് ലോകേഷ് പരിഹസിച്ചു. ഈ കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ എന്ത് കൊണ്ടാണ് പോലീസ് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ലോകേഷ് ആവശ്യപ്പെട്ടു.

പ്രതികളെ പിടികൂടുന്നതിന് പകരം കേസ് ഒതുക്കാനും പെണ്‍കുട്ടിയെ നിശബ്ദമാക്കാനുമാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.