Connect with us

up murder

യു പിയിലെ ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍

മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് കുടുംബം; നാല് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍. കുട്ടികളെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതാണെന്ന് കുടുംബവും നാട്ടുകാരും പരാതിപ്പെട്ടു. വീടിന് സമീപത്തെ കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് കുട്ടികളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തെന്ന് അഡീ. എസ് പി അരുണ്‍ കുമാര്‍ സിംഗ് അറിയിച്ചു.

അയല്‍ ഗ്രാമത്തിലെ മൂന്ന് പേരാണ് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. അതേസമയം പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

 

 

 

Latest