Connect with us

National

ദലിത് യുവാവിനെ അര്‍ധനഗ്നനാക്കി തെരുവിലൂടെ നടത്തിയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്.

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശിലെ ഭന്‍പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് ദലിത് യുവാവിനെ അര്‍ധനഗ്നനാക്കി തെരുവിലൂടെ നടത്തിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

രാമേശ്വര്‍ ഗുര്‍ജാര്‍, ബാല്‍ചന്ദ് ഗുര്‍ജാര്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

യുവാവ് തന്നെ പിന്തുടരുന്നുവെന്ന് കാട്ടി സെപ്തംബര്‍ 29ന് പ്രദേശവാസിയായ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അതിക്രമമുണ്ടായത്. യുവാവിനെ ട്രൗസറും കഴുത്തില്‍ ചെരുപ്പ് മാലയും ധരിപ്പിച്ച് അര്‍ധനഗ്നനാക്കി പരസ്യമായി നടത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലിനിടയിലും യുവാവ് തനിക്ക് നേരെയുണ്ടായ അതിക്രമത്തെകുറിച്ച് പോലീസിനോട് പറഞ്ഞിരുന്നില്ല.