Connect with us

mullaperiyar dam

രാത്രിയില്‍ അണക്കെട്ട് തുറക്കല്‍; മുല്ലപ്പെരിയാറില്‍ കേരളം സുപ്രീംകോടതിയിലേക്ക്

കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്ന് വീടുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ അണക്കെട്ടില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

കേരളത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്ന് വീടുകയായിരുന്നു. മുന്നറിയിപ്പ് പോലും ഇല്ലാതെ ഷട്ടറുകള്‍ തുറന്ന് വിടുന്നത് ജാഗ്രതാ മുന്നൊരുക്കങ്ങള്‍ പോലും ദുസ്സഹമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ ഏറ്റവും കൂടിയ അളവില്‍ വെള്ളമായിരുന്നു തമിഴ്‌നാട് അണക്കെട്ടില്‍ നിന്നും തുറന്ന് വിട്ടത്.

Latest