Connect with us

DAM OPEN

ഡാം തുറക്കല്‍; തമിഴ്‌നാടിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി കെ രാജന്‍

ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് കാണിക്കുന്നില്ല

Published

|

Last Updated

തിരുവനന്തപുരം |  രാത്രിസമയങ്ങളിലും മറ്റും മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടുന്ന തമിഴ്‌നാടിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി റവന്യൂമന്ത്രി കെ രാജന്‍. ഒരു സംസ്ഥാനം ജനങ്ങളോട് കാണിക്കേണ്ട സാമാന്യ മര്യാദ തമിഴ്‌നാട് ലംഘിച്ചിരിക്കുകയാണ്. പല തവണ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അടക്കം അറിയിച്ച് കേരളം, തമിഴ്‌നാട് സര്‍ക്കാറിനെ ബന്ധപ്പെട്ടു. എന്നാല്‍ തമിഴ്‌നാട് നിലപാട് മാറ്റുന്നില്ല. ഇനി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് കേരളത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിഷയം സുപ്രീം കോടതിയില്‍ ഗൗരവമായി ഉന്നയിക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

തമിഴ്‌നാട് തോന്നിയ രൂപത്തില്‍ ഡാം ഷട്ടര്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനാല്‍ പെരിയാര്‍ തീരത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയാണ് സംസ്ഥാന സര്‍ക്കാറിന് പ്രധാനം. പെരിയാര്‍ തീരത്തെ ജനങ്ങള്‍ക്ക് എല്ലാ സഹായവും ഉറപ്പ് വരുത്തും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാണ്. റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.