Connect with us

Organisation

ദമാം സോണ്‍ പ്രവാസി സാഹിത്യോത്സവ്: സെക്ടര്‍ തല മത്സരങ്ങള്‍ക്ക് തുടക്കമായി

134 പോയിന്റ് കരസ്ഥമാക്കി നസ്രിയ യൂണിറ്റും, 94 പോയിന്റുമായി സ്റ്റേഡിയം യൂണിറ്റും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

Published

|

Last Updated

ദമാം | കലാലയം സാംസ്‌കാരിക വേദി ദമാം സോണ്‍ പതിനാലാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന്റെ പതിനാലാമത് സെക്ടര്‍ തല മത്സരങ്ങള്‍ക്ക് തുടക്കമായി. റോസ് ഓഡിറ്റോറിയത്തില്‍ നടന്ന മദീനതുല്‍ ഉമ്മാല്‍ സെക്ടര്‍ സാഹിത്യോത്സവ് ഡോ. മഹമൂദ് മുത്തേടത്ത് ഉദ്ഘാടനം ചെയ്തു.

സോണിന് കീഴില്‍ എട്ടു സെക്ടറുകളിലാണ് മത്സരങ്ങള്‍ നടക്കുന്നുന്നത്. ബഡ്സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 134 പോയിന്റ് കരസ്ഥമാക്കി നസ്രിയ യൂണിറ്റും, 94 പോയിന്റുമായി സ്റ്റേഡിയം യൂണിറ്റും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

സെക്ടര്‍ ചെയര്‍മാന്‍ സയ്യിദ് സല്‍മാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് മുയ്യം, സാദിഖ് ജഫനി, ആബിദ് വയനാട്, അന്‍വര്‍ താഴവ, മുനീര്‍ തൊട്ടട, സലീം ഓലപ്പീടിക, ലുഖ്മാന്‍ വിളത്തൂര്‍, മുസ്തഫ മാഷ് മുക്കൂട് തുടങ്ങിയ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. സെക്ടര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് നാദാപുരം സ്വാഗതവും സംഘടനാ സെക്രട്ടറി അബൂബക്കര്‍ ലത്തീഫി നന്ദിയും പറഞ്ഞു.

 

Latest