Connect with us

Uae

അമിതവണ്ണം കുറക്കാൻ അപകടകരമായ വഴികൾ; യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ പൊണ്ണത്തടി വർധിച്ചുകൊണ്ടിരിക്കുന്നു

ശരീരഭാരം കുറക്കാനുള്ള മരുന്നുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു.സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ മിക്കവരും ആകൃഷ്ടരാകുന്നു.

Published

|

Last Updated

ദുബൈ | അമിതവണ്ണം കുറക്കാൻ പലരും അപകടകരമായ വഴികൾ തേടുന്നതായി ഡോക്ടർമാർ. വേൾഡ് ഒബിസിറ്റി ഫൗണ്ടേഷന്റെ പഠനം അനുസരിച്ച്, യുനൈറ്റഡ് അറബ് എമിറേറ്റ്‌സിൽ പൊണ്ണത്തടി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2035-ഓടെ ഏതാണ്ട് 75 ലക്ഷം ആളുകൾ, 700,000 കൗമാരക്കാരും കുട്ടികളും ഉൾപ്പെടെ അമിതവണ്ണമുള്ളവരാകും. ഉദാസീനമായ ജീവിതശൈലിയിലെ വർധനവാണ് പ്രധാന കാരണം. ശാരീരിക വ്യായാമം പലരിലും കുറഞ്ഞു വരികയാണ്. ഇത് പലരെയും ഔഷധ ഉപയോഗത്തിലേക്ക് നയിച്ചു.

ശരീരഭാരം കുറക്കാനുള്ള മരുന്നുകൾ ചൂടപ്പം പോലെ വിറ്റഴിയുന്നു.സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ മിക്കവരും ആകൃഷ്ടരാകുന്നു. വൈദ്യശാസ്ത്രപരമായി ശുപാർശ ചെയ്യാത്ത മരുന്നുകളാണ് ഏറെയും. ആർത്തവവിരാമത്തോട് അടുക്കുന്നവർ ആവശ്യമില്ലാതെ ശരീരഭാരം കുറക്കാൻ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നു.

ഓസെംപിക്, വെഗോവി എന്നിവ പ്രമേഹത്തിനെതിരെയുള്ള കുത്തിവെപ്പുകളാണ്. അവ ശരീരഭാരം കുറക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നവരുണ്ട്. വേഗത്തിൽ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ദഹനം ദീർഘിപ്പിക്കുകയും ചെയ്യുന്നുവെന്നും  പ്രമുഖ ഡോക്ടർ പറഞ്ഞു. ഈ കുത്തിവെപ്പുകൾ വേഗത്തിലുള്ള ഫലങ്ങൾ കൊണ്ട് യു എ ഇയിൽ വളരെ പ്രചാരം നേടിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ അതിന്റെ ഉപയോഗത്തിന് അനുയോജ്യമല്ലാത്തവർക്ക് ഏറെ അപകടമാണ്.

ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയാണ് ഓസെംപിക് ചെയ്യുന്നത്. വയറിലെ പേശികളെ ബാധിക്കും. ഏതെങ്കിലും ശസ്ത്രക്രിയ ഉണ്ടെങ്കിൽ നാലോ ആറോ ആഴ്ച മുമ്പ് അത് നിർത്തേണ്ടതുണ്ട്. ദ്രുതഗതിയിലുള്ള ശരീരഭാരം കുറയുന്നത് ചർമത്തെ വലിച്ചുനീട്ടുന്നു. ഇത് 50 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ദോഷകരമാണ്. അവരുടെ മുഖം തളർന്ന് ക്ഷീണിച്ചിരിക്കുന്നതുപോലെ കാണിക്കുന്നു. ഡോക്ടർ കൂട്ടിച്ചേർത്തു.

വ്യായാമവും ഭക്ഷണക്രമവും പോലുള്ള പ്രകൃതിദത്ത മാർഗങ്ങളിലൂടെയാണ് യഥാർഥത്തിൽ ഫലം ലഭിക്കുന്നത്. അമിതവണ്ണം കുറക്കാൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകളും ധാതുക്കളും, കാർബോഹൈഡ്രേറ്റുകളും ആന്റിഓക്സിഡന്റുകളും ഉൾപ്പെടെയുള്ള സമീകൃതാഹാരം അത്യാവശ്യമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാര കഴിക്കുന്നത് കുറക്കുകയും വേണം.

---- facebook comment plugin here -----

Latest