darul khair home
റിയാദ് ഐ സി എഫ് നിർമിച്ച ദാറുൽ ഖൈർ സമർപ്പണം വെള്ളിയാഴ്ച
മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി താക്കോൽ കൈമാറും.
റിയാദ് | ഐ സി എഫ് റിയാദ് സെൻട്രൽ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നാല് ദാറുൽ ഖൈർ സാന്ത്വന ഭവനങ്ങളിൽ ആദ്യത്തേതിന്റെ സമർപ്പണം വെള്ളിയാഴ്ച. പാലക്കാട് വടക്കാഞ്ചേരി ആമ്മകുളത്തെ നിർധന കുടുംബത്തിന് വേണ്ടിയാണ് വീട് നിർമിച്ചത്. സുന്നി മാനേജ്മെന്റ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി താക്കോൽ കൈമാറും. ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, വെൽഫെയർ പ്രസിഡന്റ് ഇബ്റാഹിം കരീം പങ്കെടുക്കും.
കെ എസ് തങ്ങൾ, ഇബ്രാഹിം അശ്റഫി, നാസർ മുസ്‌ലിയാർ, അബ്ദുർറഹ്മാൻ ഹാജി, പ്രസ്ഥാന പ്രതിനിധികൾ സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. രണ്ടാമത്തെ വീടിന്റെ പ്രഖ്യാപനവും വെള്ളിയാഴ്ചയാണ്. റിയാദിലെ ജൽസത്തുൽ മഹബ്ബ പരിപാടിയിലാണ് പ്രഖ്യാപനമെന്ന് ഐ സി എഫ് റിയാദ് സെൻട്രൽ ജന. സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ അറിയിച്ചു.
സാന്ത്വന ഭവനങ്ങൾക്ക് പുറമെ, ഇന്ത്യയിലുടെനീളം 40 കുടിവെള്ള പദ്ധതികൾ, 40 വിധവകൾക്ക് സ്വയം തൊഴിൽ ഉപകരണ വിതരണം, 40 മുൻ പ്രവാസികൾക്ക് ജീവിതോപാധി തുടങ്ങി 40 പദ്ധതികളും റൂബി ജൂബിലിയുടെ ഭാഗമായി നടപ്പാക്കും. റൂബി ജൂബിലിയുടെ ഉപഹാരമായി കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഐ സി എഫ് റിയാദ് മെഗാ പ്രൊജക്റ്റിനായി പഠനം നടന്നുവരുന്നതായും സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ പദ്ധതി കണ്ടെത്തി ഉടനെ പ്രഖ്യാപിക്കുമെന്നും റൂബി ജൂബിലി ലീഡ് ലുഖ്മാൻ പാഴൂർ അറിയിച്ചു.