Poem
ദസ്സിറൂനീ ഖദീജാ...
ദാഹാർത്ത പഥികനായ് വീടണഞ്ഞു ക്ഷണികം പ്രിയതമയെ കണ്ടുമൊഴിഞ്ഞു സമ്മിലൂനീ ഖദീജാ....ദസ്സിറൂനീ...
സമ്മിലൂനീ
ഖൽബിൽ
കൊത്തിയ
ഇഷ്‌ഖിൻ
വാക്കുകൾ
പ്രണയാർദ്രതയുടെ
ഹിമകണങ്ങൾ
നെഞ്ചിൽ തീർത്ത
ഇഷ്ടബിന്ദുക്കൾ
സമ്മിലൂനീ…
വഹ് യിന്റെ
അലിഫാക്ഷരം
ഇഖ്റഇന്റെ
നാദ വിളംബം
ഹിറാ ഗഹ്വരത്തിൻ
അഹദിൻ വചനം
ഇഖ്റഅ്
ബിസ്മി റബ്ബിക്
ദൈവത്തിൻ
വചനാമൃതം
പ്രഥമ വഹ്്യിൻ
വായനാഗീതം
വന്യമാം ഗുഹയിൽ
ഏകാന്തയാനം
വേപഥു പൂണ്ടു
അഹ്മദിൻ മനം
വിറപൂണ്ടു ക്ഷണം
സൈകത ഷൈലവും
നിസ്വനാം
മാലാഖ
മാറോടണച്ചു
അഹ്മദിൻ ബദൻ
കൂട്ടിയണച്ചു
ജിബ്‌രീലന്നേരം
മന്ദഹസിച്ചു…
പാക്ഷം വിടർത്തി
മാലാഖമാഞ്ഞു
ദാഹാർത്ത
പഥികനായ്
വീടണഞ്ഞു ക്ഷണികം
പ്രിയതമയെ
കണ്ടുമൊഴിഞ്ഞു
സമ്മിലൂനീ
ഖദീജാ….
ദസ്സിറൂനീ…
---- facebook comment plugin here -----