Kerala
വാടക വീടെടുത്ത് എം ഡി എം എ കച്ചവടം: ഡാറ്റാ എന്‍ജിനീയര്‍ പിടിയില്‍
32 ഗ്രാം എം ഡി എം എയും 75,000 രൂപയും കഞ്ചാവും പിടികൂടി

തിരുവനന്തപുരം | വാടകക്ക് വീടെടുത്ത് എം ഡി എം എ കച്ചവടം നടത്തിയ ടെക്നോപാര്‍ക്കിലെ ഡാറ്റാ എന്‍ജിനീയര്‍ പിടിയിലായി. മുരുക്കുംപുഴ സ്വദേശി മിഥുന്‍ മുരളി(27)ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. 32 ഗ്രാം എം ഡി എം എയും 75,000 രൂപയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.
വീട് വാടകക്കെടുത്താണ് ലഹരി കച്ചവടം നടത്തി വന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രണ്ട് ദിവസം മുമ്പ് തിരുവനന്തപുരം കല്ലമ്പലത്ത് എം ഡി എം എയുമായി യുവതി അടക്കം രണ്ട്
പേര്‍ പിടിയിലായിരുന്നു. വര്‍ക്കല താന്നിമൂട് സ്വദേശികളായ ദീപു(25), അഞ്ജന(30) എന്നിവരാണ് പിടിയിലായത്. 25 ഗ്രാം എം ഡി എം എ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
ബെംഗളൂരുവില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസില്‍ കല്ലമ്പലത്ത് ഇറങ്ങി വര്‍ക്കലയിലേക്ക് പോകാന്‍ നില്‍ക്കവേയാണ് ഇവര്‍ പിടിയിലായത്. ദീപുവിന്റെ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക.