vellapalli against pc george
മരുമകളെ വീട്ടില്‍ കയറ്റിയത് മതം മാറ്റിയ ശേഷം: പി സി ജോര്‍ജിനെതിരെ വെള്ളാപ്പള്ളി
അക്കരപ്പച്ച തേടിയുള്ള ഓട്ടത്തില്‍ ജോര്‍ജിന് മുഖ്യം വര്‍ഗീയത

കാഞ്ഞിരപ്പള്ളി | പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അക്കരെ പച്ച തേടിയുള്ള ഓട്ടത്തില്‍ ജോര്‍ജിന് വര്‍ഗീയതയാണ് മുഖ്യം. ആദര്‍ശം പറയുന്ന ജോര്‍ജ് മകന്റെ ഭാര്യയെ വീട്ടില്‍ കയറ്റിയത് മതംമാറ്റിയ ശേഷമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ് എന്‍ ഡി പി യോഗം 55-ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.
മതത്തെയും ജാതിയെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടെ എല്ലാവരെയും കബളിപ്പിക്കുന്നയാളാണ് പി സി ജോര്‍ജ്. തരം പോലെ നിലപാട് മാറ്റുന്ന പി സി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് ആഗ്രഹിച്ചതാണ്. അക്കര നില്‍ക്കുമ്പോള്‍ ഇക്കരപച്ച, ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ചയെന്നാണ് ജോര്‍ജിന്റെ നിലപാടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.