Kerala
നീണ്ടകാലത്തെ അച്ഛന്റെ സ്വപ്‌നം നിറവേറ്റി മകള്‍ മോഹിനിയാട്ട വേദിയില്‍
1997 മുതല്‍ കലോത്സവ വേദികളില്‍ സ്ഥിരസാനിധ്യമാണ് അനന്ദു.
കൊല്ലം | കൊല്ലത്ത് അരങ്ങേറിയത് അനന്ദു സുധീഷിന്റെ സ്വപ്‌നസാഫല്ല്യം പൂവണിഞ്ഞ കലോത്സവം.മകള്‍ ജനിക്കും മുമ്പേ അച്ഛന്‍ കണ്ട സ്വപ്‌നം , ഹിന്ദുസ്ഥാനി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഭക്തമീരയില്‍ മകള്‍ വേദിയില്‍ ആടിതിമര്‍ത്തു.വൈക്കം സ്വദേശിയായ അനന്ദു സുധീഷിന്റെ മകള്‍ അഞ്ചലി കൃഷ്ണ മോഹിനിയാട്ട വേദിയില്‍ നൃത്തം ചവിട്ടിയപ്പോള്‍ രണ്ടര പതിറ്റാണ്ട് മനസ്സില്‍ സൂക്ഷിച്ച മുഹൂര്‍ത്തത്തിനാണ് അനന്ദു സാക്ഷ്യം വഹിച്ചത്.
1997 മുതല്‍ കലോത്സവ വേദികളില്‍ സ്ഥിരസാനിധ്യമാണ് അനന്ദു. കൊല്ലത്ത് 2008 ല്‍ കലോത്സവം നടക്കുമ്പോള്‍ അനന്ദുവിന് മകള്‍ ജനിച്ചിട്ട് ഏതാനം ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. അന്ന് അനന്ദു മനസ്സില്‍ ഉറപ്പിച്ചതാണ് തന്റെ മകളെ മോഹിനിയാട്ട മത്സരത്തിനായി വേദിയിലെത്തിക്കുമെന്ന്. 2024 ല്‍ വീണ്ടും അഷ്ടമുടികായലിന്റെ തീരത്ത് കലോത്സവം എത്തിയപ്പോള്‍ അച്ഛന്റെ ആഗ്രഹം സഫലീകരിച്ച് അഞ്ചലി കൃഷ്ണ വേദിയിലുണ്ട്.
കോട്ടയം വൈക്കം ആശ്രമം എസ്.എം.എസ്.എന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ചലി കൃഷ്ണ.