Kerala
ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി
കൂടെയുള്ള ഒരാളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇടുക്കി| ഇടുക്കി -കട്ടപ്പന ആനകുത്തിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശിയായ ആറു വയസുകാരി ബബിതയാണ് മരിച്ചത്. കുടുംബം നാട്ടില്‍പോയി വന്നിട്ട് രണ്ടുദിവസം മാത്രമേ ആയിരുന്നുള്ളൂ. കുട്ടിക്ക് പനി ഉണ്ടായിരുന്നതായി പറയുന്നു.
കുട്ടിയെ തനിയെ വീട്ടില്‍ ഇരുത്തി മാതാപിതാക്കള്‍ പണിക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ മരിച്ചുകിടക്കുന്നതായാണ് കണ്ടത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍. കൂടെയുള്ള ഒരാളെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
---- facebook comment plugin here -----