Connect with us

human trafficking

മനുഷ്യക്കടത്തിന്റെ ഇരയായി റഷ്യയില്‍ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ നാട്ടില്‍ തിരിച്ചെത്തി

യുദ്ധമുഖത്ത് ചുറ്റും മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടതെന്നും ജീവനോടെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡേവിഡ് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | മനുഷ്യക്കടത്തിന്റെ ഇരയായി റഷ്യയില്‍ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ നാട്ടില്‍ തിരിച്ചെത്തി. ഡേവിഡിനെ കാത്ത് ബന്ധുക്കള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

യുദ്ധമുഖത്ത് ചുറ്റും മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടതെന്നും ജീവനോടെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഡേവിഡ് പറഞ്ഞു. റഷ്യയില്‍ എത്തി മുപ്പതാം നാള്‍ ഉക്രൈന്‍ യുദ്ധമുഖത്തേക്ക് കൊണ്ടുപോയി. മോസ്‌കോ എംബസിയില്‍ നിന്നും മലയാളികളായ നിരവധിപേരില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചതായും ഡേവിഡ് പറഞ്ഞു.

കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ ഡേവിഡ് മുത്തപ്പനില്‍നിന്നു സി ബി ഐ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഡേവിഡ് വീട്ടിലേക്കു പോയത്.

Latest