Connect with us

Kerala

അഞ്ചാം നാള്‍: മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനായി തിരച്ചില്‍ പുനരാരംഭിച്ചു

നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ബെംഗളുരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

മണ്ണിടിഞ്ഞതിന്റെ നടുഭാഗത്തായി ലോറി പെട്ടിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. മണ്ണിനടിയില്‍ അര്‍ജുന്‍ അടക്കം 15 പേര്‍ കുടുങ്ങികിടക്കുന്നതായാണ് സൂചന. മേഖലയില്‍ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

അതേസമയം അര്‍ജുന്റെ കുടുംബം ബന്ധപ്പെടാന്‍ വൈകി എന്ന ഉത്തര കന്നട ജില്ലാ പോലീസ് മേധാവിയുടെ വാദം കുടുംബം തള്ളി. സംഭവം നടന്ന ദിവസം തന്നെ പോലീസിനെ ഫോണില്‍ വിളിച്ചു വിവരം അറിയിച്ചിരുന്നു. പിറ്റേ ദിവസം രണ്ടു തവണ അങ്കോള പോലീസ് സ്റ്റേഷനില്‍ എത്തി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എഫ്‌ഐആര്‍ ഇടാന്‍ പോലും പോലീസ് തയാറായില്ല. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി എഫ്‌ഐആര്‍ ഇട്ടില്ല. എസ്പി പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കുടുംബം പറഞ്ഞു.

 

 

Latest