Uae
നാളെ യു എ ഇയിൽ രാത്രിയും പകലും തുല്യം
രാത്രിയും പകലും തുല്യമാകുന്നത് മാർച്ചിൽ വസന്തത്തിന്റെ വരവിന്റെ അടയാളങ്ങളിൽ ഒന്നാണെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു.

ഷാർജ | ചൊവ്വാഴ്ച യു എ ഇയിൽ രാത്രിയും പകലും തുല്യമായിരിക്കും.സൂര്യോദയം മുതൽ സൂര്യാസ്തമയം വരെയുള്ള പകലിന് കൃത്യം 12 മണിക്കൂർ ദൈർഘ്യമുണ്ടാകും.രാത്രിയും സമാനമായിരിക്കും.
രാത്രിയും പകലും തുല്യമാകുന്നത് മാർച്ചിൽ വസന്തത്തിന്റെ വരവിന്റെ അടയാളങ്ങളിൽ ഒന്നാണെന്ന് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് ജ്യോതിശാസ്ത്ര അംഗവുമായ ഇബ്്റാഹിം അൽ ജർവാൻ പറഞ്ഞു.
മാർച്ച് 14ന് രാത്രി പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ഇത് അമേരിക്കയിലുടനീളം ദൃശ്യമാകും. യു എ ഇയിലോ അറേബ്യൻ പെനിൻസുലയിലോ കാണാനാകില്ല. ചന്ദ്രഗ്രഹണം രണ്ടാഴ്ച കഴിയുന്നതോടെ ഒരു ഭാഗിക സൂര്യഗ്രഹണത്തിനും സാക്ഷ്യം വഹിക്കും. മാർച്ച് 29 ശനിയാഴ്ച യു എ ഇ സമയം 14:58 നാണ് സൂര്യഗ്രഹണമുണ്ടാവുക. ഇതും യു എ ഇയിലോ അറേബ്യൻ പെനിൻസുലയിലോ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.