Uae
യു എ ഇയില്‍ പുലര്‍ച്ചകളില്‍ പുകമഞ്ഞിന്റെ ദിനങ്ങള്‍; വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജനങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ തുടരുന്നു
ദുബൈ | യു എ ഇയില്‍ പുലര്‍ച്ചകളില്‍ ഇനി പുകമഞ്ഞിന്റെ ദിനങ്ങള്‍. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചൂട് കുറഞ്ഞ് വരികയാണെങ്കിലും സെപ്തംബര്‍ 23 വരെ വേനല്‍ക്കാലം നീണ്ടുനില്‍ക്കുമെന്നും വ്യക്തമാക്കി. ദുബൈ – അബൂദബി റോഡില്‍ വാഹനമോടിക്കുന്നവര്‍ പുകമഞ്ഞ് കനത്തതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ വിദഗ്ധന്‍ പറഞ്ഞു.
ജനങ്ങള്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണം. അസ്ഥിരമായ കാലാവസ്ഥയും കനത്ത മഴയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ തുടരുന്നു. ഷാര്‍ജയിലെ വാദി ഹിലോയില്‍ തിങ്കളാഴ്ച കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. യു എ ഇയുടെ കിഴക്കന്‍ മേഖലയില്‍ കല്‍ബ ശൗഖ റോഡ് മിതമായ മഴക്ക് സാക്ഷ്യം വഹിച്ചു. റാസ് അല്‍ ഖൈമയിലും മഴ ലഭിച്ചു. കൂടിയ താപനില 45-46 ഡിഗ്രി സെല്‍ഷ്യസായിരുന്നു. യു എ ഇയില്‍, പ്രത്യേകിച്ച് ഫുജൈറയിലും കിഴക്കന്‍ പ്രദേശങ്ങളിലും ഈ കാലയളവില്‍ മഴ സാധാരണമാണ്.