Connect with us

Kerala

ആത്മകഥ ചോർന്നതിന്റെ ഉത്തരവാദിത്തം ഡി സി ബുക്‌സിന്; തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍: ഇ പി ജയരാജന്‍

തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Published

|

Last Updated

കണ്ണൂര്‍ | ആത്മകഥ ചോര്‍ന്നത് ആസൂത്രിതമാണെന്നും തനിക്കെതിരെ നടക്കുന്ന നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. എഴുതിപൂര്‍ത്തിയാവാത്ത പുസ്തകത്തില്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിചേര്‍ത്ത് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണ്.ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടില്ല. വളരെയടുത്ത ബന്ധമുള്ള മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെ എഴുതിയ കാര്യങ്ങള്‍ ഏല്‍പ്പിച്ച് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്.ആ മാധ്യമപ്രവര്‍ത്തകന്‍ എഡിറ്റ് ചെയ്യാന്‍ ഏല്‍പ്പിച്ച കാര്യം കൃത്യമായി ചെയ്തിട്ടുണ്ട്.ആത്മകഥാ എന്ന പേരില്‍ ചോര്‍ന്ന ഭാഗത്തിന്റെ ഉത്തരവാദിത്തം ഡിസി ബുക്‌സിനാണെന്നും ജയരാജന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നുപറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തനിക്കെതിരെയുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നും ഇപി ആവശ്യപ്പെട്ടു.

Latest