Kerala
ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്ക്‌സിന് നല്‍കില്ല: ഇ പി ജയരാജന്‍
ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം അവസാനത്തോടെ പുറത്തിറക്കും
കണ്ണൂര്‍ | ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്ക്‌സിന് നല്‍കില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കൊടുക്കുമോയെന്ന് ചോദിച്ച ഇപി ഡിസി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും പറഞ്ഞു.
അതേസമയം ആത്മകഥയുടെ ഒന്നാം ഭാഗം ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്നും ഇപി പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപി ജയരാജന്റേതെന്ന പേരിലുള്ള ആത്മകഥാ ഭാഗം ഡിസി ബുക്ക്‌സ് പുറത്തിറക്കിയത്.
ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് ഇപി പരാതി നല്‍കി. പുസ്തകത്തിന്റെ പ്രചാരണാര്‍ഥം ഇറക്കിയ എല്ലാ സാമൂഹിക മാധ്യമ പോസ്റ്റുകളും പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡിസിക്കും ഇപി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.