Connect with us

Kerala

ഉമ തോമസിന്റെ വീഴ്ച അധികൃതരുടെ അനാസ്ഥയെന്ന് ഡി സി സി പ്രസിഡൻ്റ്

കോണ്‍ഗ്രസ്സ് നേതാക്കള്‍ അപകടം നടന്ന വേദി സന്ദർശിച്ചു

Published

|

Last Updated

കൊച്ചി | കലൂര്‍ സ്റ്റേഡിയത്തില്‍ ഉമ തോമസ് എം എല്‍ എക്ക് സംഭവിച്ച അപകടം അധികൃതരുടെ അനാസ്ഥ മൂലമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. വിഷയത്തില്‍ സമഗ്രാന്വേഷണം ആവശ്യമാണെന്നും അതുണ്ടാകാത്തപക്ഷം കോണ്‍ഗ്രസ്സ് നിയമപരമായും അല്ലാതെയും പ്രതികരിക്കുമെന്നും എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ശിയാസ് പറഞ്ഞു.

 

പതിനായിരത്തിലേറെ കുട്ടികളും അത്രത്തോളം തന്നെ രക്ഷകര്‍ത്താക്കളും പങ്കെടുത്ത പരിപാടിയെ അലംഭാവത്തോടെയാണ് സംഘാടകര്‍ നോക്കിക്കണ്ടത്. മന്ത്രി സജി ചെറിയാനും മറ്റു ജനപ്രതിനിധികളും എ ഡി ജി പിയും സിറ്റി പോലീസ് കമ്മീഷണറും ജി സി ഡി എ ചെയര്‍മാനും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയിലാണ് ഇത്തരമൊരു അപകടം നടന്നത്. യാതൊരുവിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും അവിടെ ഏര്‍പ്പെടുത്തിയില്ല. അപകടത്തിന് ശേഷം ഉത്തരവാദിത്വം പരസ്പരം പഴിചാരുന്ന പ്രവര്‍ത്തിയാണ് ജി സി ഡി എയില്‍ നിന്നും സംഘാടകരില്‍ നിന്നുമുണ്ടാകുന്നത്.

 

ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും അനുമതികള്‍ ഇല്ലാതെ ഈ പരിപാടി എങ്ങനെ സംഘടിപ്പിക്കപ്പെട്ടുവെന്നത് ഗൗരവകരമായ കാര്യമാണ്. മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത വേദിയുടെ സുരക്ഷയെപ്പറ്റി യാതൊരു ആകുലതയും പോലീസിന് തോന്നിയില്ലെന്നത് അത്ഭുതമാണ്. അപകടത്തിന് ശേഷവും എം എല്‍ എയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിലും സംഘാടകര്‍ക്ക് വലിയ വീഴ്ചയുണ്ടായെന്നും ശിയാസ് പറഞ്ഞു.

ശിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അപകടം നടന്ന വേദിയും പരിസരവും സന്ദര്‍ശിച്ചു.

Latest