Connect with us

Kerala

ഡി സി സി ട്രഷറര്‍ ജീവനൊടുക്കിയ കേസ്; ഐ സി ബാലകൃഷ്ണന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

വീട്ടില്‍ മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയാണ് പോലീസ് മടങ്ങിയത്

Published

|

Last Updated

കല്‍പ്പറ്റ | ഡി സി സ ി ട്രഷറര്‍ എന്‍ എം വിജയന്‍ മകനോടൊപ്പം ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്റെ വീട്ടില്‍ പാലീസ് റെയ്ഡ് നടത്തി. എം എല്‍ എയുടെ വീട്ടിലെ ചില രേഖകള്‍ പോലീസ് പരിശോധിച്ചു.

ഐ സി ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്. വീട്ടില്‍ മുക്കാല്‍ മണിക്കൂറോളം പരിശോധന നടത്തിയാണ് പോലീസ് മടങ്ങിയത്. വീട്ടില്‍നിന്ന് രേഖകള്‍ ഒന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നാളെ എം എല്‍ എയെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.

രാവിലെ പത്തോടെ കല്‍പ്പറ്റ പുത്തൂര്‍വയലിലെ പോലീസ് ക്യാമ്പിലെത്തിയ ബാലകൃഷ്ണനെ കസ്റ്റഡയില്‍ എടുത്ത് പകല്‍ ഒന്നുവരെ ചോദ്യം ചെയ്തു. പിന്നീടാണ് വീട് റെയ്ഡിനായി കൊണ്ടുപോയത്. വ്യാഴാഴ്ച എം എല്‍ എയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന്റെ തുടര്‍ചോദ്യങ്ങളും കേസിലെ മൂന്നാം പ്രതി കെ കെ ഗോപിനാഥന്റെ വീട്ടില്‍നിന്നും ഡിസിസി ഓഫീസില്‍നിന്നും അന്വേഷകസംഘം കണ്ടെത്തിയ രേഖകളില്‍ കൂടുതല്‍ വ്യക്തതയ്ക്കായുള്ള ചോദ്യങ്ങളുമുണ്ടായി.

ശനിയാഴ്ചയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. തുടര്‍ന്നാകും അറസ്റ്റും ഉണ്ടാവുക. എം എല്‍ എ ഓഫീസില്‍ തെളിവ് ശേഖരിക്കുമെന്ന സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് പ്രതിയേയുംകൊണ്ട് വീട്ടിലേക്കാണ് പോയത്. വിജയന്റെ മകനെ ബത്തേരി അര്‍ബന്‍ ബാങ്കിലെ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയില്‍നിന്ന് പിരിച്ചുവിട്ടപ്പോള്‍ മറ്റൊരാളെ നിയമിക്കാന്‍ ശുപാര്‍ശക്കത്ത് നല്‍കിയിരുന്നതായി കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ എം എല്‍ എ സമ്മതിച്ചിരുന്നു.

 

Latest