Kerala
വിഷംകഴിച്ച നിലയില്‍ ചികിത്സയിലായിരുന്ന ഡി സി സി ട്രഷററും മകനും മരിച്ചു
സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദമായിരിക്കെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്
കല്‍പ്പറ്റ | വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയനും മകന്‍ ജിജേഷും മരിച്ചു. ചികിത്സയിലായിരുന്ന ജിജേഷ് മരിച്ചതിനു പിന്നാലെയാണ് വിജയനും മരിച്ചത്.
ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ജിജേഷിന്റെ മരണം.
സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദമായിരിക്കെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ എം വിജയന്‍ വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവാണ്.
ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലാണ്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.