Connect with us

National

മൂക്ക് വഴി കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ്; മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി

വാക്‌സിന്‍ കുത്തിവെപ്പിനേക്കള്‍ എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതാണ് ഇന്‍ട്രാനസല്‍ വാക്‌സിന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ട് ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് (ഇന്‍ട്രാനസല്‍ ബൂസ്റ്റര്‍ ഡോസ് – BBV154 ) നല്‍കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് കൊവാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി. ഡിജിസിഐ ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങങള്‍ക്ക് അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്തെ ഒമ്പത് സ്ഥലങ്ങളിലാണ് പരീക്ഷണം നടക്കുന്നതെന്ന് ഭാരത് ബയോടെക് അറിയിച്ചു.

വാക്‌സിന്‍ കുത്തിവെപ്പിനേക്കള്‍ എളുപ്പത്തില്‍ നല്‍കാന്‍ കഴിയുന്നതാണ് ഇന്‍ട്രാനസല്‍ വാക്‌സിന്‍. പ്രതിരോധ പ്രതികരണങ്ങളെ ഉത്തേജിപ്പിക്കുന്ന നസല്‍ വാക്‌സിന്‍ കൊവിഡ് അണുബാധയും പകര്‍ച്ചയും തടയുന്നതില്‍ വളരെ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ഭാരത് ബയോടെക് നസല്‍ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി തേടിയത്.

ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയുടെ വിപണി വില്‍പ്പനയ്ക്ക് ഡിജിസിഐ അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതുയ തീരുമാനം. അതേസമയം, ഈ വാക്‌സിനുകള്‍ കെമിസ്റ്റ് ഷോപ്പുകളില്‍ ലഭ്യമാകില്ല. ആശുപത്രികളില്‍ നിന്നും ക്ലിനിക്കുകളില്‍ നിന്നും മാത്രമേ ആളുകള്‍ക്ക് അവ വാങ്ങാന്‍ സാധിക്കുകയുള്ളൂ.

 

Latest