Business
തിരുവനന്തപുരത്ത് വെല്‍നസ് സെന്ററും റഫറന്‍സ് ലബോറട്ടറിയും ആരംഭിച്ച് ഡി ഡി ആര്‍ സി അജിലസ് ഡയഗ്നോസ്റ്റിക്സ്
പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ വി കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.

തിരുവനന്തപുരം | അജിലസ് ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഡി ഡി ആര്‍ സി അജിലസ് ഡയഗ്നോസ്റ്റിക്സ് തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ റീജ്യണല്‍ വെല്‍നസ് സെന്ററും റഫറന്‍സ് ലബോറട്ടറിയും ആരംഭിച്ചു.
പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി ഉദ്ഘാടനം ചെയ്തു. എം എല്‍ എമാരായ വി കെ പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി അജിലസ് ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. കെ ആനന്ദ് സംസ്ഥാന ആരോഗ്യ വകുപ്പിന് സംഭാവന ചെയ്ത ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റവും നടന്നു.
---- facebook comment plugin here -----