Connect with us

Kerala

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞു

കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  കഴക്കൂട്ടത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജോസഫ് പീറ്റര്‍ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. എസ് എന്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കാറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നീട് കാറിന്റെ ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് ഉടമയുടെ സഹോദരനെ കൊണ്ടുവന്നാണ് കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞത്.

പൗണ്ട്കടവ് സ്വദേശിയായ ജോസഫ് പീറ്ററാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ത്. ഇയാളുടെ ഭാര്യയും മകനും വിദേശത്താണ്. മകള്‍ വിവാഹിതയായി മറ്റൊരു വീട്ടിലാണ് താമസം. ഫോറന്‍സിക് പരിശോധനക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു

Latest