Connect with us

Kerala

കൊച്ചിയില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം; സമീപത്തെ ഫ്‌ളാറ്റിലെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നു

രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയുമാണ് പോലീസ് ചോദ്യം ചെയ്തുവരുന്നത്.

Published

|

Last Updated

കൊച്ചി  | കൊച്ചിയില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നു.സമീപത്തെ ഫളാറ്റിലെ താമസക്കാരായ രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയുമാണ് പോലീസ് ചോദ്യം ചെയ്തുവരുന്നത്. മാതാപിതാക്കളും മകളുമാണ് ഇവരെന്നാണ് സൂചന. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ ഫ്‌ളാറ്റില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുകയാണ്. കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലാണ് റോഡില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കവറിലാക്കി ഫ്‌ളാറ്റിന് മുകളില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്

ഇന്ന് രാവിലെ എട്ടോടെയാണ് സംഭവം. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ക്ലീനിങ് തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. റോഡില്‍ ഒരു കെട്ട് കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest