Kerala
ചാലിയാറില്‍ പത്തു വയസുകാരിയുടെ മൃതദേഹം; വയനാട് ഉരുള്‍പ്പൊട്ടലില്‍ പെട്ടതെന്ന് സംശയം
വെകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടത്

മലപ്പുറം | ചാലിയാര്‍ പുഴയുടെ മണന്തല കടവില്‍ നിന്നും പത്തു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം . വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടതാണോയെന്നാണ് സംശയിക്കുന്നത്. വെകുന്നേരം അഞ്ചോടെയാണ് മൃതദേഹം കണ്ടത്. വാഴക്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെ ത്തിച്ചിട്ടുണ്ട് . ഉടന്‍ തന്നെ മറ്റു നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ചൂരല്‍ മലയില്‍ കണ്ണാടിപ്പുഴയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് കനത്ത മലവെള്ളപ്പാച്ചിലാണ് തിരിച്ചടിയായത്. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരല്‍ മഴയില്‍. പുഴയില്‍ ഉരുള്‍പൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. സ്ഥലത്ത് സൈന്യത്തിന്റെ താത്കാലിക പാലം നിര്‍മ്മാണവും മുടങ്ങിയിട്ടുണ്ട്.