Connect with us

National

വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ; പരാതിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

ദിവ്യേഷ് വാങ്കേദ്കർ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്സില്‍ പങ്കുവെച്ചത്

Published

|

Last Updated

മുബൈ | വന്ദേ ഭാരത് ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ.ഓഗസ്റ്റ് 19ന് ഷിര്‍ദ്ദിയില്‍ നിന്ന് മുബൈയിലേക്ക് യാത്ര ചെയ്ത കുടുംബത്തിനാണ് ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ റെയില്‍വെയ്ക്ക് പരാതി നല്‍കി.

ഭക്ഷണത്തിനൊപ്പം വിളമ്പിയ പരിപ്പ് കറിയിലാണ്  ചത്ത പാറ്റയെ കണ്ടെത്തിയത്. ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്‌സില്‍ പങ്കുവെച്ചത്. പാറ്റയെ കിട്ടിയ ഭക്ഷണത്തിന്റെ ചിത്രവും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനില്‍ (ഐആര്‍സിടിസി) യുവാവ് നല്‍കിയ പാരാതിയുടെ ചിത്രവുമാണ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് വൈറലായതിന് പിന്നാലെ, സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ രംഗത്തെത്തി. ദുരനുഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും, വിഷയം ഗൗരവമായി എടുക്കുകയും സേവന ദാതാവിന് ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് വൈറല്‍ പോസ്റ്റില്‍ റെയില്‍വേ പ്രതികരിച്ചു

 

Latest