National
ഐസ്‌ക്രീമില്‍ ചത്ത തവള; മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍
രക്ഷിതാക്കളുടെ പരാതിയില്‍ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു.
മധുര | തമിഴ്‌നാട്ടിലെ മധുരയില്‍ ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഐസ്‌ക്രീമില്‍ നിന്നും ചത്ത തവളയെ കണ്ടെത്തി. ഞായറാഴ്ച മധുരയിലെ തിരുപ്പരന്‍കുന്ദ്രത്താണ് സംഭവം.
ടിവിഎസ് നഗര്‍ സ്വദേശി അന്‍ബുസെല്‍വം- ജാനകിശ്രീ ദമ്പതികളുടെ കുട്ടികളെയും സഹോദര പുത്രിയെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച തിരുപ്പരന്‍കുന്ദ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ കുട്ടികള്‍
സമീപത്തെ കടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി കഴിച്ചു. ഐസ്‌ക്രീം കഴിക്കുന്നതിനിടെ കോണിനുള്ളില്‍ നിന്നും ഒരു ചെറിയ തവളയെ ലഭിച്ചു. പിന്നാലെ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരെ തിരുപ്പരന്‍കുന്ദ്രത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രക്ഷിതാക്കളുടെ പരാതിയില്‍ കടയുടമ എസ് ദുരൈരാജനെതിരെ പൊലീസ് കേസെടുത്തു.