Kerala
ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്
ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
തൃശൂര്‍ | തൃശൂര്‍ കുന്നംകുളത്ത് ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ ലഭിച്ചു. സംഭവത്തെ തുടര്‍ന്ന് മരത്തംകോട് സ്വദേശിനി നല്‍കിയ പരാതിയില്‍ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.കുന്നംകുളം ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലാണ് അടപ്പിച്ചത്.
യുവതി ഓര്‍ഡര്‍ ചെയ്ത മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കിട്ടിയത്.തുടര്‍ന്ന് യുവതി ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയും കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കുകയുമായിരുന്നു.
ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആരോഗ്യവിഭാഗം ഹോട്ടല്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയത്.
---- facebook comment plugin here -----