Connect with us

Kerala

എം ഡി എം എ അടങ്ങിയ കവര്‍ വിഴുങ്ങി മരണം; ഷാനിദിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ഇന്ന് രാവിലെ 10.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം.

Published

|

Last Updated

കോഴിക്കോട് | പോലീസിനെ കണ്ട് ഭയന്ന്‌ എം ഡി എം എ അടങ്ങിയ കവര്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് നടക്കുക. ഇന്ന് രാവിലെ 10.30ഓടെ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം.

എം ഡി എം എ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് അറിയാനാകും. ഷാനിദുമായി ബന്ധമുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം രാവിലെയാണ് ഷാനിദ് കൈയിലുണ്ടായിരുന്ന പൊതി ഷാനിദ് വിഴുങ്ങിയത്. അമ്പായത്തോട് വെച്ച് പോലീസിനെ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു.

Latest