Connect with us

Kerala

17കാരന്റെ മരണം; സുഹൃത്തുക്കള്‍ ലഹരി ശ്വസിപ്പിച്ചതായി ആരോപണം

കൂട്ടിക്കൊണ്ട് പോയി ഒരു മണിക്കൂറിന് ശേഷം സുഹൃത്തുക്കള്‍ ഇര്‍ഫാനെ വീടിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പെരുമാതുറയില്‍ 17 വയസുകാരന്റെ മരണത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം. സുഹൃത്തുക്കള്‍ ലഹരിവസ്തു ശ്വസിക്കാന്‍ നല്‍കി അപായപ്പെടുത്തിയതായാണ് കുടുംബം ആരോപിക്കുന്നത്. തെരുവില്‍ വീട്ടില്‍ സുള്‍ഫിക്കറിന്റെ മകന്‍ ഇര്‍ഫാന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്.

തിങ്കളാഴ്ച രാത്രി ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം സുഹൃത്തുക്കള്‍ മാരകമായ ലഹരിവസ്തു ശ്വസിക്കാന്‍ നല്‍കിയെന്നും ഇത് മൂലമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതെന്നും ആരോപണമുണ്ട്.

കൂട്ടിക്കൊണ്ട് പോയി ഒരു മണിക്കൂറിന് ശേഷം സുഹൃത്തുക്കള്‍ ഇര്‍ഫാനെ വീടിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു. വീട്ടിലെത്തിയ ഇര്‍ഫാന്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് ഛര്‍ദിച്ചതോടെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

താന്‍ ലഹരി ഉപയോഗിച്ചതായി ഇര്‍ഫാന്‍ ഡോക്ടറോടും വെളിപ്പെടുത്തിയിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആരോഗ്യനില ഗുരുതരമായി. ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest