Connect with us

International

സുഡാനിലെ മലയാളിയുടെ മരണം: എംബസിയുമായി ആശയവിനിമയം തുടരുകയാണെന്ന് നോർക്ക

സാഹചര്യങ്ങൾ മാറിവരുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള ഒരുക്കത്തിലെന്ന് എംബസി

Published

|

Last Updated

തിരുവനന്തപുരം | സുഡാനിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്. ആൽബർട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നൽകുക എന്നീ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമായി പ്രിൻസിപ്പൽ സെക്രട്ടറിയും സി ഇ ഒയും പലതവണ സംസാരിച്ചു.

സുഡാനിലെ തെരുവുകളിൽ സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

സാഹചര്യങ്ങൾ മാറിവരുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെണെന്ന് എംബസിയിലെ പ്രഥമ സെക്രട്ടറി അറിയിച്ചതായി നോർക്ക അധികൃതർ പറഞ്ഞു.

---- facebook comment plugin here -----

Latest