Connect with us

Kerala

എഡിഎമ്മിന്‍റെ മരണം; കോടതി ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ

സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും.

Published

|

Last Updated

കൊച്ചി | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കോടതി പറയുകയാണെങ്കില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് സിബിഐയോട് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയാറല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നവീന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഹരജി ഈ മാസം 12ന് വീണ്ടും പരിഗണിക്കും.സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ വിശദമായ മറുപടി 12ന് നല്‍കും.

Latest