National
എഡിഎമ്മിന്‍റെ മരണം; പെട്രോള്‍ പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ല: സുരേഷ് ഗോപി
ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.
ന്യൂഡല്‍ഹി | എഡിഎം നവീന്‍ബാബുവിന്റെ മരണത്തിന് ഇടയാക്കിയ പെട്രോള്‍ പമ്പ് അനുമതിയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിനാണ് മറുപടി.പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും ഓയില്‍ കമ്പനികളാണെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ ഈ പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാല്‍ തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെന്നും മറുപടിയില്‍ പറയുന്നു.
നവീന്‍ബാബുവിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.