Kerala
എഡിഎമ്മിന്‍റെ മരണം; യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചന: കണ്ണൂർ കലക്ടർക്കെതിരായ മൊഴിയിൽ ഉറച്ച് കുടുംബം
മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടു.
പത്തനംതിട്ട| എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം.നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. നവീന്‍ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതായാണ് വിവരം. നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടു.
കേസില്‍ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു.