Connect with us

Kerala

എ ഡി എം നവീന്റെ മരണം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും

എ ഡി എം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും

Published

|

Last Updated

പത്തനംതിട്ട | കണ്ണൂരിലെ വാടക വീട്ടില്‍ എ ഡി എം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.

കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എ ഡി എം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കലക്ടറേറ്റില്‍ എത്തിക്കും. പത്തുമണി മുതല്‍ പൊതുദര്‍ശനം.

തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന് കണ്ണൂര്‍ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.

 

Latest