Connect with us

Kerala

എഡിഎമ്മിന്റെ മരണം; പെട്രോൾ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ മൊഴി രേഖപ്പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ, എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയതിനോ തെളിവില്ല.നിയമപരിധിക്കുള്ളില്‍ നിന്നു കൊണ്ടുള്ള നടപടികളാണ് നവീന്‍ സ്വീകരിച്ചത്. നിയമം മറികടന്ന് ചെയ്തതിനുള്ള യാതൊരു തെളിവും ലാന്റ് റവന്യു കമ്മിഷണര്‍ എ. ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. അന്വേഷണ റിപോര്‍ട്ട് ഇന്നോ നാളെയോ റവന്യു വകുപ്പിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം  എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെ കലക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മൊഴി എടുത്തത്. കഴിഞ്ഞ ദിവസം സാക്ഷി മൊഴിയില്‍ താന്‍ സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തി കലക്ടറുടെ  മൊഴി എടുത്തത്.