Connect with us

Kerala

എഡിഎമ്മിന്റെ മരണം; പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്ന് അഞ്ചുമണി വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍വിട്ടത്.

Published

|

Last Updated

കണ്ണൂര്‍ | എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കായി പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ അംഗീകരിച്ചു.ഇന്ന് അഞ്ചുമണി വരെയാണ് ദിവ്യയെ കസ്റ്റഡിയില്‍വിട്ടത്.

പോലീസ് ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു. അതീവ രഹസ്യമായാണ് പിപി ദിവ്യയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം പിപി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.വ്യാഴാഴ്ചയാണ് ദിവ്യ ഹരജി നല്‍കിയത്.കണ്ണൂര്‍ ജില്ലാ കലക്ടറുടേയും പ്രശാന്തന്റേയും മൊഴികള്‍ അടിസ്ഥാനമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.ജാമ്യാപേക്ഷയെ നവീന്‍ ബാബുവിന്റെ കുടുംബം എതിര്‍ക്കും. കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തനേയും പ്രതി ചേര്‍ക്കണമെന്നും കുടുംബം ആവശ്യമുന്നയിച്ചിട്ടുണ്ട്