Kerala
എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം
പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.
കണ്ണൂര്‍ | കണ്ണൂര്‍ എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം. ആറംഗസംഘത്തെ സിറ്റിപോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ നയിക്കും.
കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ പ്രത്യേക മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന ലാന്‍ഡ് റവന്യു കമ്മീഷന്‍റെ റിപോര്‍ട്ട് ഇന്നലെ പുറത്ത് വന്നിരുന്നു.പിപി ദിവ്യയുടേത് ഒഴികെ 17പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചെന്നും റിപോര്‍ട്ടിൽ പറയുന്നു.