medical negligence
ചികിത്സാ പിഴവിൽ കുഞ്ഞിൻ്റെയും മാതാവിൻ്റെയും മരണം: മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ
ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് | ചികിത്സാ പിഴവിനെ തുടർന്ന് നവജാത ശിശുവും മാതാവും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാർ അറസ്റ്റിൽ. പാലക്കാട് യാക്കര തങ്കം ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഡോക്ടറുടെ ചികിത്സാപ്പിഴവാണെന്ന മെഡിക്കല്‍ ബോർഡിൻ്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു സംഭവം.
പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് രണ്ട് ദിവസം മുമ്പാണ് യോഗം ചേര്‍ന്നത്. മരിച്ചത് ഡോക്ടര്‍മാരുടെ പിഴവുമൂലമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറി. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.