National
കാന്‍സര്‍ രോഗിയുടെ മരണം; ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും 60 ലക്ഷം പിഴ
ഭാര്യയും മകനുമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.സി.ഡി.ആര്‍.സിയെ സമീപിച്ചത്.
കൊല്‍ക്കത്ത|കാന്‍സര്‍ രോഗിയുടെ മരണത്തെ തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിക്കും നാഷണല്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റിഡ്രെസല്‍ കമ്മീഷന്‍ 60 ലക്ഷം പിഴ വിധിച്ചു. കുന്ദല്‍ ചൗധരിയാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ മരണത്തിന് കീഴടങ്ങിയത്.
ഡോക്ടമാരുടെ അശ്രദ്ധ കാരണമാണ് രോഗി മരിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും പിഴ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് തുക നല്‍കണമെന്നാണ് വ്യവസ്ഥ.
60 ലക്ഷത്തില്‍ 30 ലക്ഷം വുഡ്ലാന്റ് മെഡിക്കല്‍ കെയര്‍ ആശുപത്രി കെട്ടിവയ്ക്കണം. ഓങ്കോളജിസ്റ്റ് ഡോ.രാജേഷ് ജിന്ഡാല്‍, അനസ്തേടിസ്റ്റ് ഡോ.സനയ് പട്വാരി എന്നിവരാണ് യുവാവിനെ ചികിത്സിച്ചിരുന്നത്.
കുന്ദല്‍ ചൗധരിയുടെ ഭാര്യയും പ്രായപൂര്‍യാകാത്ത മകനുമാണ് 3.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.സി.ഡി.ആര്‍.സിയെ സമീപിച്ചത്.