dr shahna
ഡോക്ടര്‍ ഷഹനയുടെ മരണം; റുവൈസിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
ജാമ്യം കൊടുത്താല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പോലീസ് കോടതിയെ അറിയിക്കും.
തിരുവനന്തപുരം | സ്ത്രീധനത്തിന്റെ പേരില്‍ യുവ ഡോക്ടര്‍ ഷഹനയുടെ മരണത്തില്‍ റിമാന്‍ഡിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ സമര്‍പ്പിക്കും.
ജാമ്യം കൊടുത്താല്‍ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നടക്കം പോലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തി വിശദമായ അന്വേഷണ ത്തിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം. ഷഹനയുടെ മരണത്തില്‍ പ്രതി ചേര്‍ത്ത റുവൈസിന്റെ പിതാവിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമപ്രകാ രവുമാണ് ഇയാള്‍ക്കെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഡോ. റുവൈസിന്റെ അറസ്റ്റിനു പിന്നാലെ പിതാവ് ഒളിവില്‍ പോയിരുന്നു. സ്ത്രീധനം കൂടുതല്‍ വാങ്ങാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്നു ഷഹനയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു.
സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു എന്ന പരാതിയിലാണ് കേസെടുത്തത്. പ്രതിയുടെ അടുത്ത ബന്ധുക്കളും ഒളിവില്‍ തുടരുകയാണ്. കേസില്‍ റുവൈസിന്റെയും ഷഹനയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണു പോലീസ് തീരുമാനം.